ലോധ സമിതി റിപ്പോർട്ട്​: പുന:പരി​ശോധന ഹര്‍ജി സുപ്രീംകോടതി തള്ളി - ബിസിസിഐക്ക് വീണ്ടും തിരിച്ചടി

ബിസിസിഐയ്ക്കു വീണ്ടും തിരിച്ചടി; ലോധ ശുപാർശയ്ക്കെതിരായ ഹർജി തള്ളി

 lodha committee report , BCCI , indian cricket , justice lodha , suprem court , ബിസിസിഐ , ജസ്റ്റിസ് ലോധ സമിതി , ക്രിക്കറ്റ് , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (15:55 IST)
ജസ്റ്റിസ് ലോധ സമിതി ശുപാർശകൾക്കെതിരായ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ലോധ സമിതിയുടെ ശുപാർശകൾ അ​പ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബിസിസി​ഐ ​കോടതിയെ സമീപിച്ചത്​. ഹര്‍ ജി തള്ളിയതോടെ ലോധ സമിതിയുടെ നിർ​ദേശങ്ങൾ നടപ്പിലാക്കാൻ നിർബന്ധിതമാകും.

സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന് വാദിക്കുന്ന ബിസിസിഐക്ക് സുപ്രീംകോടതി വിധി കനത്ത തിരിച്ചടിയായി. ലോധ സമിതിയുടെ മാർഗനിർദേശങ്ങൾ കണിശമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി ബിസിസിഐ നേരത്തെ നിരസിച്ചിരുന്നു. കേസ് പരിഗണിച്ച വേളയിലെല്ലാം കോടതി രൂക്ഷമായ ഭാഷയിലാണ് ബിസിസിഐയെ വിമർശിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :