ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 8 നവംബര്‍ 2016 (13:00 IST)
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം നല്കാന്‍ അനുവാദം നല്കാത്ത പക്ഷം ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബി സി സി ഐ സുപ്രീംകോടതിയില്‍. സൌരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന് പണം അനുവദിക്കാത്ത പക്ഷം രാജ്‌കോട്ടില്‍ ആരംഭിക്കേണ്ട മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബി സി സി ഐ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നതു വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം കൈമാറുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബി സി സി ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
നവംബര്‍ മൂന്നിനകം ലോധ കമ്മിരി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. അഞ്ച് ടെസ്റ്റും മൂന്ന് ഏകദിനവും ട്വന്റി 20 മത്സരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.