1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid Update News

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 41 കോടി കടന്നു

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 30,093പേര്‍ക്കാണ്. 45,254 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 374 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,11,74,322 ആയി.
 
നിലവില്‍ 4,06,130 പേരാണ് രോഗബാധിതരായി രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 4,14,482 പേര്‍ രോഗബാധിതരായി മരണപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 41.18 കോടി കടന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ടിപി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി