ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും സഞ്ജു കളിക്കില്ല

രേണുക വേണു| Last Modified ചൊവ്വ, 20 ജൂലൈ 2021 (09:24 IST)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുക. ആദ്യ ഏകദിനത്തില്‍ പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടിവന്ന മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം ഏകദിനത്തിലും കളിക്കില്ല. സഞ്ജുവിന്റെ പരുക്ക് ഭേദമായതായാണ് വിവരം. എന്നാല്‍, ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനമാണ് നടത്തിയത്. അതിനാല്‍ രണ്ടാം ഏകദിനത്തില്‍ ഇഷാനെ ഒഴിവാക്കില്ല. മനീഷ് പാണ്ഡെയ്ക്ക് പകരം സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യത മാത്രമാണ് നിലവില്‍ ഉള്ളത്. ആദ്യ ഏകദിനത്തില്‍ മനീഷ് പാണ്ഡെയുടെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :