നൂറ് വെട്ടില്‍ തീര്‍ക്കും; ടി.പി.ചന്ദ്രശേഖരന്റെ മകന് വധഭീഷണി

രേണുക വേണു| Last Modified ചൊവ്വ, 20 ജൂലൈ 2021 (10:17 IST)

ടി.പി.ചന്ദ്രശേഖരന്റെ മകന് വധഭീഷണി. ടി.പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍.എം.പി. നേതാവ് എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കെ.കെ.രമയുടെ എംഎല്‍എ ഓഫീസിലാണ് കത്ത് ലഭിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെതിരെ സംസാരിക്കരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടി.പി.ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമെന്നും ടി.പി.യുടെ മകനെ അധികം വളര്‍ത്തില്ലെന്നും ഈ കത്തില്‍ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിനു പിന്നാലെ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കി. സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :