സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന ഡ്രൈവിങ് പ്രായോഗിക പരീക്ഷകള്‍ ആരംഭിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (10:15 IST)
സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന ഡ്രൈവിങ് പ്രായോഗിക പരീക്ഷകള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി ഒരുവര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞ് ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയോടെ പൃതുക്കാന്‍ അപേക്ഷിച്ചിരുന്നവര്‍ക്കുള്ള ടെസ്റ്റാണ് തിങ്കളാഴ്ച (19) മുതല്‍ തുടങ്ങിയത്.

ലോക്ക് ഡൗണ്‍ ആരംഭിക്കും മുന്‍പ് സ്ലോട്ട് ബുക്ക് ചെയ്തതും ലോക്ക് ഡൗണ്‍ കാലയളവില്‍ കഴിഞ്ഞതുമായ അനേകം പേര്‍ക്ക് അവസരം ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. നിലവില്‍ സ്ലോട്ട് അനുവദിക്കപ്പെട്ടവര്‍ക്ക് ലോക്ക് ഡൌണ്‍ കാലയളവില്‍ പരിശീലനം നേടാന്‍ അവസരമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇവ പരിഹരിക്കാന്‍ നിലവിലെ സ്ലോട്ടുകള്‍ പുനഃക്രമീകരിക്കാന്‍ സൗകര്യമൊരുക്കും.

ജൂലൈ 22 മുതലുള്ള തീയതികളിലേക്ക് രാവിലെ 8 മണിക്കും ഉച്ചയ്ക്ക് ശേഷം 2 മണിക്കും ആരംഭിക്കുന്ന ബാച്ചുകളിലേക്ക് പരീക്ഷാര്‍ത്ഥികള്‍ പുതുതായി സൗകര്യപ്രദമായ തീയതികളില്‍ സ്ലോട്ട് ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം 21 മുതല്‍ mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ സിറ്റിസണ്‍ കോര്‍ണറിലെ ലൈസന്‍സ് ലിങ്കിലൂടെയും പരിവാഹന്‍ സൈറ്റില്‍ നേരിട്ടും ലഭ്യമാകും. ഇതു പ്രകാരമുള്ള ടെസ്റ്റുകള്‍ 22 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :