പിഴ നല്‍കാന്‍ പണം ഇല്ല; തന്റെ താലിമാല ഊരി ട്രാഫിക് പൊലീസിനു നല്‍കി യുവതി

ശ്രീനു എസ്| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (09:48 IST)
പിഴ നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ തന്റെ ഊരി ട്രാഫിക് പൊലീസിനു നല്‍കി യുവതി. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം. ഇതുസംബന്ധിച്ച് ട്രാഫിക് പൊലീസും 30കാരിയായ യുവതിയും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ എത്തിയിട്ടുണ്ട്.

ഭാരതി വിഭൂതി എന്ന യുവതിയും ഭര്‍ത്താവും മോട്ടോര്‍ സൈക്കിളില്‍ മാര്‍ക്കറ്റില്‍ പോയിട്ടുവരുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാത്തതിന് ട്രാഫിക് പൊലീസ് 500രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ നിലവില്‍ പണം ഇല്ലെന്നും സാധനം വാങ്ങി ചിലവായെന്നും ഭാരതി പറഞ്ഞു. എന്നാല്‍ രണ്ടുമണിക്കുറോളം യുവതിയും പൊലിസും ഇതേച്ചൊല്ലി സംസാരിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ യുവതി തന്റെ താലിമാല ഊരി നല്‍കി പിഴ ഈടാക്കാന്‍ പറയുകയായിരുന്നു. സീനിയര്‍ പൊലീസ് ഉദ്ദ്യോഗസ്ഥരെത്തി യുവതിയേയും ഭര്‍ത്താവിനേയും വിട്ടയക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :