നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധിത നിയമം എല്ലാവര്‍ക്കും ബാധകം: യോഗി ആദിത്യനാഥ്

ശ്രീനു എസ്| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (08:02 IST)
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധിത നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം മുസ്ലീം വിരുദ്ധമല്ല. ഹിന്ദുവാണ് തെറ്റ് ചെയ്യുന്നതെങ്കില്‍ നിയമം ഹിന്ദുവിനും ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുപിയില്‍ മതപരിവര്‍ത്തനം നടത്തണമെങ്കില്‍ സര്‍ക്കാരിനെ അറിയിച്ച് അനുമതി വാങ്ങേണ്ടാതായുണ്ട്.

കഴിഞ്ഞവര്‍ഷം നവംബറിലാണ് യുപിയില്‍ നിയമം നിലവില്‍ വന്നത്. അതേസമയം കേരളത്തില്‍ ലൗ ജിഹാദ് തടയാന്‍ യുപി മാതൃകയില്‍ നിയമം നിര്‍മാണം കൊണ്ടുവരുമെന്ന് ബിജെപിയുടെ പ്രകടന പത്രിക ഒരുങ്ങുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :