'അച്ഛനും സഹോദരനും എന്നെ ഇപ്പോൾ കൊല്ലും, ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട്; വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യുവതി കൊല്ലപ്പെട്ടു

ബന്ധുക്കൾ കൊലപ്പെടുത്തിയ യുവതിയുടെ പൊലീസ് കണ്ടെടുത്തു

ഉത്തർപ്രദേശ്| aparna shaji| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (14:37 IST)
'എന്റെ പിതാവിനും സഹോദരനും എന്നെ കൊല്ലണം, അതിനുവേണ്ടിയാണ് അവർ എന്നെ എന്റെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്റെ ജീവിതം അപകടത്തിലാണ്. ഇവർ എന്നെ കൊല്ലും. ഞാൻ ഇമ്രാൻ എന്നൊരു യുവാവുമായി ഇഷ്ടത്തിലാണ്'. ഇന്നലെ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങളാണിത്. വീഡിയോ പോസ്റ്റ് ചെയ്ത് മണികൂറുകൾക്കുള്ളിൽ യുവതി കൊല്ലപ്പെട്ടു. സോണി എന്ന 26കാരിയാണ് തന്റെ അവസാന നിമിഷങ്ങ‌ൾ വീഡിയോയിൽ പകർത്തിയത്. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം.

വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. സോണിയുടെ മാതാപിതാക്ക‌ൾക്കും സഹോദരങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവം പുറത്തായതോടെ സോണിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഒളിവിൽ പോയിരിക്കുകയാണ്. ബന്ധുക്കൾ കൊലപ്പെടുത്തി കുഴിച്ചിട്ട സോണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പ്രതിക‌ൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സോണിയുടെ രക്തസാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

വീഡിയോ എന്നാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോണി മാതാപിതാക്കൾക്കൊപ്പം ഗ്രാമത്തിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൾ മരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൾ മരണകാരണം എന്താണെന്ന് പറഞ്ഞില്ലെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :