അന്ധനായി മോഹന്‍ലാല്‍; മീനാക്ഷിയ്ക്ക് വേണ്ടി ശ്രേയ ജയദീപിന്റെ ആലാപനം വീണ്ടും: ഒപ്പത്തിലെ വീഡിയോ ഗാനം എത്തി

ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ ഗാനം പുറത്തിറങ്ങി

priyanka| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (14:53 IST)
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം പുറത്തിറങ്ങി. എംജി ശ്രീകുമാറും ശ്രേയാ ജയദീപും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. മധു വാസുദേവനും ബികെ ഹരിനാരായണനും രചിച്ച ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് എന്ന പേരില്‍ ജിം, ബിബി. എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. നവാഗതനായ ഗോവിന്ദ് വിജയിന്റെതാണ് കഥ. ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന നായകന്‍ കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. തമിഴ്‌നടന്‍ സമുദ്രക്കനിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ബേബി മീനാക്ഷി, വിമല രാമന്‍, അനുശ്രീ, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്, കുഞ്ചന്‍, സിദ്ദിഖ്, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :