സോഫിയ കേസില്‍ പൊലീസിന് രഹസ്യ സൂചന നല്‍കിയതാര്?

സോഫിയ കേസില്‍ പൊലീസിന് രഹസ്യ സൂചന നല്‍കിയതാര്?

ഓസ്‌ട്രേലിയ| aparna shaji| Last Updated: വെള്ളി, 26 ഓഗസ്റ്റ് 2016 (20:06 IST)
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം (33) കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങൾ പുറത്തുവരുന്നു. ഒരു അജ്ഞാത സ്ത്രീയുടെ രഹസ്യ സന്ദേശമാണ് പ്രതികളായ സോഫിയേയും (കൊല്ലപ്പെട്ട സാമിന്റെ ഭാര്യ) സോഫിയുടെ കാമുകൻ അരുൺ കമലാസനേയും പിടികൂടാൻ സഹായിച്ചതെന്നാണ് സൂചന.

ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണിത്. ഹൃദയാഘാതമായി എഴുതിത്തള്ളേണ്ടിയിരുന്ന ഒരു കേസ് ഓസ്ട്രേലിയൻ പൊലീസിന്റെ കഴിവുകൊണ്ട് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്. ഫോൺ സന്ദേശത്തിന്റെ ചുവടു പിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയതും കേസ് തെളിയിക്കാൻ സാധിച്ചതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :