1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. another one arrested in aslam murder case

മുഹമ്മദ് അസ്‌ലം വധക്കേസ്: പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ നാദാപുരത്ത് വച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍‍.

kannur
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ നാദാപുരത്ത് വച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍‍. കാസര്‍ഗോഡ് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ അനിലാണ് അറസ്റ്റിലായത്. ഇയാളാണ് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കി കൊടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ നീലേശ്വരം, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായും അന്വേഷണസംഘം കണ്ടെത്തി.
 
പ്രതികള്‍ക്ക് വാഹനം ഏര്‍പ്പാടാക്കികൊടുത്ത ആളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 12 ന് വൈകിട്ട് 5.30 ഓടെയാണ് വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അടുത്ത ലേഖനം
കാണാന്‍ ഒരു ലുക്കില്ലെന്നേ ഉള്ളൂ, ഇതാ ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച സാധനം