1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. IMA wanrs omicron third wave

ആവശ്യമായ മുന്നൊരുക്കമില്ലെങ്കിൽ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകും, 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകണമെന്ന് ഐഎംഎ

ഒമിക്രോൺ
ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിര പ്രവർത്തകർക്കും അപകടസാധ്യത കൂടുതലു‌ള്ളവർക്കും അധികഡോസ് വാക്‌സിൻ നൽകണമെന്ന് ഐഎംഎ.
 
12-18 വയസുകാർക്ക് കൂടി വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഒമിക്രോൺ കേസുകൾ നിലവിൽ രണ്ടക്കത്തിലാണ് നിൽക്കുന്നത്. എന്നാൽ ഇത് താമസിയാതെ തന്നെ ഉയർന്നേക്കാമെന്ന് ഐഎംഎ പറയുന്നു. ലഭ്യമായ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളിലെ അനുഭവങ്ങളും നോക്കുമ്പോൾ പു‌തിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാൻ സാധ്യതയുണ്ട്.
 
സാധാരണ നിലയി‌ലേക്ക് രാജ്യം മടങ്ങുന്ന ഈ സാഹചര്യത്തിൽ ആവശ്യമായ മുന്നൊരുക്കം ഇല്ലെങ്കിൽ അത് വലിയ തിരിച്ചടിയാവുമെന്നും ഐ‌എംഎ മുന്നറിയിപ്പ് നൽകി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഫ്‌ളക്‌സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ ചെറുതാക്കി കൊടുത്തു; ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂര്‍ മേയര്‍, വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല