വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം : സുപ്രീംകോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (19:55 IST)
സ്ത്രീയും പുരുഷനും ഏറെക്കാലം ഒരുമിച്ച് ജീവിച്ചാൽ വിവാഹമായി തന്നെ നിയമം കണക്കാക്കുമെന്നും ആ ബന്ധത്തിലുണ്ടാകുന്ന മക്കൾക്ക് പാരമ്പര്യസ്വത്തിൽ അവകാശമുണ്ടാകുമെന്നും സുപ്രീംകോടതി. 2009ലെ കേരളം ഹൈക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അബ്ദുൽ നസീർ,വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

ഒരുമിച്ച് ജീവിച്ചാലും വിവാഹം നടന്നതായി തെളിവില്ലാത്തതിനാൽ ആ ബന്ധത്തിലുണ്ടാകുന്ന മക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :