വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം നവവധുവിന്റെ മരണം, ഭർത്താവും അമ്മയും അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ശനി, 11 ജൂണ്‍ 2022 (14:31 IST)
വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവും ഭർത്തൃമാതാവും അറസ്റ്റിൽ. പെരിയങ്ങോട്ടുകാരാ കരുവേലി അരുൺ (36) 'അമ്മ ദ്രൗപതി (62) എന്നവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തത്.

2020 ജനുവരി ആറിനായിരുന്നു ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടരവര്ഷമായി പോലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും അന്വേഷണം മുൻപോട്ട് പോവാത്തതിനെ തുടർന്ന് ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

സ്ത്രീധനപീഡനത്തെ തുടർന്നുള്ള മരണത്തിന്
ഐപിസി 302ബി വകുപ്പാണ് ചുമത്തിയിരുന്നത്. കുളിമുറിയിൽ കുഴഞ്ഞുവീണായിരുന്നു ശ്രുതിയുടെ മരണമെന്നായിരുന്നു ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് ശ്രുതിയുടെ മാറണമെന്നും കഴുത്തിലെ ക്ഷതം മരണകാരണമായെന്നും കണ്ടെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :