എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? കാരണം വ്യക്തമാക്കി മിതാലി രാജ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (13:51 IST)
ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വനിതാ ക്രിക്കറ്റിന് കൃത്യമായ മേൽവിലാസം നിർമിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ച താരമാണ് മിതാലി രാജ്. വനിതാ ക്രിക്കറ്റിലെ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടുള്ള തന്റെ 23 വർഷക്കാലത്തെ ക്രിക്കറ്റ് ജീവിതത്തിന് കഴിഞ്ഞ ദിവസമാണ് മിതാലി തിരശീലയിട്ടത്.

ക്രിക്കറ്റിലെ ഓരോ പ്രകടനങ്ങളും കൊണ്ട് ആരാധക മനസുകളെ മിതാലി കീഴടക്കിയപ്പോൾ താരത്തിന്റെ മനസ് കീഴടക്കാൻ ആർക്കുമായില്ല. 39 വയസിൽ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമ്പോളും അവിവാഹിതയാണ് താരം.ഇപ്പോളിതാ എന്തുകൊണ്ടാണ് താൻ സിംഗിളായി തുടരുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിതാലി രാജ്.

വർഷങ്ങൾക്ക് മുൻപ് വിവാഹത്തെ പറ്റി ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, സിംഗിളായുള്ള ഈ ജീവിതം ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. മിതാലി രാജ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :