ആർത്തവമുള്ളപ്പോൾ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം നായയായ് ജനിക്കും; വിവാദ പരാമർശവുമായി ഹിന്ദു സന്യാസി

ഗുജറാത്തിലെ സ്വാമിനാരയൻ ഭുജ് മന്ദിറിലെ സ്വാമി കൃഷ്ണസ്വരൂപ് ദാസ്‌ജിയാണ് കടുത്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (12:41 IST)
ആർത്തവമുള്ളപ്പോൾ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം നായയായ് ജനിക്കുമെന്ന് ഹിന്ദു സന്യാസി. ഗുജറാത്തിലെ സ്വാമിനാരയൻ ഭുജ് മന്ദിറിലെ സ്വാമി കൃഷ്ണസ്വരൂപ് ദാസ്‌ജിയാണ് കടുത്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ആർത്തവമുള്ള സ്ത്രീകൾ പാചകം ചെയ്ത ഭക്ഷണം കഴിച്ച ആണുങ്ങൾ അടുത്ത ജന്മം കാളയായി ജനിക്കുമെന്നും സന്യാസി പറയുന്നു.

ഹോസ്റ്റലിൽ കഴിയുന്ന 68 വിദ്യാർത്ഥിനികളെ
ആർത്തവമുണ്ടോ എന്ന് പരിശോധിക്കാൻ വസ്ത്രമഴിപ്പിച്ചു വിവാദത്തിലായ ഭുജ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത് ഇതേ വിഭാഗം സന്യാസിമാരാണ്. ഇതിന് പിന്നാലെ ഭുജ് രാത്രി സഭയിൽ കൃഷ്ണസ്വരൂപ് ദാസ്ജി നടത്തിയ പ്രസംഗം പുറത്തുവരുന്നത്.

ഞാനിത് പറഞ്ഞു എന്നതുകൊണ്ട് എല്ലാവരും വിചാരിക്കും ഞാൻ കടുത്ത ഗൗരവക്കാരനാണെന്ന്. ഞങ്ങൾ നായ്ക്കളാവുമെന്ന് പറഞ്ഞുകൊണ്ട് സ്ത്രീകൾ കരയും. അത് തന്നെയാണ്, നിങ്ങൾക്ക് പട്ടിയാവേണ്ടി വരും.." ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ സന്യാസി പറഞ്ഞു.

പത്ത് വർഷത്തിൽ ഇതാദ്യമായാണ് താൻ ഉപദേശിക്കുന്നത് എന്ന് പറഞ്ഞ സ്വാമി ആണുങ്ങൾ പാചകം ചെയ്യാൻ പഠിക്കണം എന്നും പറഞ്ഞു. 'എങ്കിൽ മാത്രമേ മതത്തിന്റെ നിയമങ്ങൾ പാലിച്ചു കൊണ്ടുപോവാൻ പറ്റൂ,' കൃഷ്ണസ്വരൂപ് ദാസ്‌ജി പറഞ്ഞു.

ആര്‍ത്തവ ദിവസങ്ങളിൽ സഹപാഠികളോട് ഇടപഴകിയെന്നും അടുക്കളയിൽ പ്രവേശിച്ചുവെന്നും പറഞ്ഞാണ് ഭുജ് ഹോസ്റ്റൽ വാർഡൻ വിദ്യാർത്ഥികളുടെ വസ്‌തമഴിച്ച് പരിശോധിച്ചത്.
പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് പരിശോധന നടത്തുകയായിരുന്നു.

കോളജ് വരാന്തയിലൂടെ റസ്റ്റ് റൂമിലേക്ക് പരേഡ് ചെയ്യിക്കുകയും സമ്മർദ്ദം ചെലുത്തി അടിവസ്ത്രം ഊരി ആർത്തവമില്ലെന്ന് തെളിയിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. നിർബന്ധിതരായ വിദ്യാർത്ഥികൾക്ക് വസ്ത്രം ഉരിയുക അല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :