പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ

പ്രസവത്തെ തുടർന്ന് അഞ്ജനയുടെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയും ആയിരുന്നു.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (09:45 IST)
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊല്ലാട് തൊട്ടിയിൽ, ടി.എൻ നിബുമോന്റെ ഭാര്യ അഞ്ജന ഷാജിയാണ് മരിച്ചത്. പ്രസവത്തെ തുടർന്ന് അഞ്ജനയുടെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതിനിടെ ചികിത്സ പിഴവിനെ തുടർന്നാണ് അഞ്ജന മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത് സംഘർഷത്തിന് കാരണമായി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

അഞ്ജനയുടെ ആദ്യ പ്രസവം ആയിരുന്നു. ഇന്നലെയായിരുന്നു പ്രസവ തിയ്യതി. വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് അഞ്ജനയ്ക്ക് ഉണ്ടായതെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവ ശേഷം രക്തം കട്ടപിടിക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തുടർച്ചയായി രക്തം നൽകി. 20 കുപ്പി രക്തം നൽകിയെങ്കിലും രക്ഷിക്കാനായില്ല. രോഗിയുടെ ആരോഗ്യ അവസ്ഥ ഓരോ ഘട്ടത്തിലും ബന്ധുക്കലെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :