1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Woman was assaulted in transport bus

ട്രാൻസ്‌പോർട്ട് ബസിൽ പീഡനശ്രമം; കണ്ടക്ടർക്കെതിരെ പരാതിയുമായി യാത്രക്കാരി

ബസ് പാറശ്ശാലയിൽ പൊലീസ് പിടിച്ചിട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം.

Woman
തിരുവനന്തപുരം -നാഗർകോവിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ യുവതിക്ക് നേരേ പീഡനശ്രമം. കണ്ടക്ടർക്കെതിരെ യാത്രക്കാരി പരാതി നൽകി. ബസ് പാറശ്ശാലയിൽ പൊലീസ് പിടിച്ചിട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. 
 
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരിയോട് കണ്ടക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി. 
 
ബസ് പാറശ്ശാലയിൽ എത്തിയപ്പോൾ യുവതി ബഹളം വയ്ക്കുകയും ബസ് നിർത്തുകയുമായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുകാർ നാട്ടുകാരോട് ആദ്യം തട്ടിക്കയറിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 
അടുത്ത ലേഖനം
കൊറോണ: വിദ്യാർത്ഥികൾ കഴിയുന്ന തൃഷൂരിലെ ഐസൊലേഷൻ വാർഡിൽ സൗജന്യ വൈഫൈ ഒരുകും