‘ആത്മവിശ്വാസം നല്‍കുന്നത് സാധാരണക്കാരായ ഇന്ത്യക്കാരുടെ അസാധാരണമായ കഥകള്‍’

ന്യൂഡല്‍ഹി| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (13:12 IST)
താന്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നത് സാധാരണക്കാരായ ഇന്ത്യക്കാരുടെ എണ്ണമറ്റ അസാധാരണമായ കഥകളില്‍നിന്നുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വാള്‍‌സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ദശാബ്ദങ്ങളായി ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്യവേ താന്‍ നേരിട്ട് കണ്ടതാണിതെന്നും അദ്ദേഹം പറയുന്നു.

തുറന്നതും സൌഹാര്‍ദ്ദപരവുമായ ഒരു ബന്ധമാണ് അന്താരാഷ്ട്ര
സുഹൃത്തുക്കളുമായി ഇന്ത്യ ആഗ്രഹിക്കുന്നത്. വളരെ വലിയ പ്രതീക്ഷയാണ് ഇന്ത്യയിലുള്ളത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കത്തക്കവിധം ലോകനിലവാരമുള്ള
അടിസ്ഥാനസൌകര്യമൊരുക്കുകയാണ് ലക്‍ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതുപോലെ തന്നെ വികസനത്തില്‍ സാങ്കേതികവിദ്യയ്ക്കുള്ള സ്ഥാനവും ലേഖനത്തില്‍ മോഡി ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക വിദ്യയിലെ നവീനമായ മാറ്റത്തിലൂടെ ജനങ്ങള്‍ക്കും ഭരണത്തിലും മുന്‍പുണ്ടാകാത്ത വിധം പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയുമായി നല്ല ഒരു ബന്ധമുണ്ടെന്നും സൌഹാര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്ക് വെയ്ക്കുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :