ചൊവ്വയുടെ രണ്ടാമത്തെ ചിത്രവും പുറത്തുവിട്ടു

Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (09:42 IST)
ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്റെ രണ്ടാമത്തെ ചിത്രവും പുറത്ത് വന്നു. ചൊവ്വയില്‍ നിന്നും 8449 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ചിത്രമാണിത്. മൊത്തം അഞ്ച് ചിത്രങ്ങളാണ് മംഗള്‍‌യാനിലെ മാഴ്സ് കളര്‍ ക്യാമറ പകര്‍ത്തിയത്. രണ്ടാമത്തെ ചിത്രവും ഐ‌എസ്‌ആര്‍‌ഒയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ആദ്യചിത്രത്തിലേതും വ്യക്തമായ ചിത്രമാണ് രണ്ടാമത്തേത്.
 
 
ചൊവ്വയില്‍ നിന്നും 7300 കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രമാണ് ഇന്നലെ പുറത്തുവിട്ടത്. പേടകം ചൊവ്വയോട് അടുക്കുംതോറും കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുമെന്ന് ഐ‌എസ്‌ആര്‍‌ഒ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യവെളിച്ചമെന്നാണ്(First Light)  മംഗള്‍‌യാന്‍ ചിത്രത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. 
 
ആദ്യചിത്രത്തിന്റെ കോപ്പി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ സമ്മാനിച്ചു. മറ്റ് നാല് ചിത്രങ്ങള്‍ കൂടി പുറത്ത് വിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :