വന്‍കിട കമ്പനികളുടെ മേധാവികളുമായി അമേരിക്കയില്‍ മോഡിയുടെ കൂടിക്കാഴ്ച്ച

അമേരിക്കന്‍ സന്ദര്‍ശനം, പ്രധാന മന്ത്രി നരേന്ദ്ര മോഡി,യുഎന്‍ ജനറല്‍ അസംബ്ലി,ബരാക്ക് ഒബാമ
Last Updated: വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (16:26 IST)
ഇതുകൂടാതെ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും മോഡി ചര്‍ച്ച നടത്തും. എന്നാല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി ന്യൂയോര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച്ചയുണ്ടാകില്ല. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഹിലരി ക്ലിന്റണ്‍, യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തും.

അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രധാന ചര്‍ച്ചയാകുക അമേരിക്കയുമായുള്ള പ്രതിരോധ കരാറുകള്‍, ആണവകരാറിന്റെ ഭാവി എന്നിവയാകും.

വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് പുറമേ പെപ്‌സി, ഐബിഎം, ഗൂഗിള്‍ തുടങ്ങി പതിനേഴ് വന്‍കിട കമ്പനി മേധാവികളുമായും മോഡി കൂടിക്കാഴ്ച്ച നടത്തും. സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ മലയാളികളുമായി സംവാദവും ഒരുക്കിയിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമസ്വരാജ് ന്യൂയോര്‍ക്കില്‍ എത്തിയിട്ടുണ്ട്. 5 ദിവസത്തെ സന്ദര്‍ശനത്തിനിടെ 35 പരിപാടികളിലാണ് മോഡി പങ്കെടുക്കുന്നത്.

ദേവയാനി ഖോബ്രഗഡെക്കെതിരായ നടപടിയിലൂടെ ഉലഞ്ഞ നയതന്ത്രബന്ധം മോഡിയുടെ സന്ദര്‍ശനത്തിലൂടെ പൂര്‍വ്വ സ്ഥിതിയിലാകുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :