ന്യൂയോര്‍ക്ക്|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (09:18 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുഎസ് ഫെഡറല്‍ കോടതിയുടെ സമന്‍സ്. മോഡി ഇന്ന് യുഎസില്‍ എത്താനിരിക്കെയാണ് കോടതിയുടെ നടപടി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനയുടെയും രണ്ട് ഇരകളുടെയും പരാതിയിലാണ് സമന്‍സ്. 21 ദിവസത്തിനകം മറുപടി നല്‍കണം.
അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ (എജെസി) എന്ന സംഘടനയാണ് കലാപബാധിതര്‍ക്കു വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. ഏലിയന്‍ ടോര്‍ട്ട് ക്ലെയിംസ് ആക്ട് (എടിസിഎ), ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് (ടിവിപിഎ) എന്ന നിയമങ്ങള്‍ പരിഗണിച്ചാണ് കോടതി സമന്‍സ്.