രണ്ടു വയസ്സുകാരെ പഠിപ്പിക്കുന്നത് ടാബ് ഉപയോഗിച്ച്; അവിശ്വസനീയം ഹൈദരബാദിലെ ഈ സ്കൂള്‍ വിശേഷം

രണ്ടു വയസ്സുകാരെ പഠിപ്പിക്കുന്നത് ടാബ് ഉപയോഗിച്ച്; അവിശ്വസനീയം ഹൈദരബാദിലെ ഈ സ്കൂള്‍ വിശേഷം

ഹൈദരാബാദ്| JOYS JOY| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (11:35 IST)
രണ്ടു വയസുള്ള കുട്ടികളെ ടാബ് ഉപയോഗിച്ച് പഠിപ്പിച്ചാലോ ? ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകുകയും കൈയില്‍ കിട്ടുന്ന സകല വസ്തുക്കളെയും തുണ്ടം തുണ്ടമാക്കുകയും ചെയ്യുന്ന വികൃതിക്കുട്ടികളെയോ എന്നാണോ മറുചോദ്യം. എങ്കില്‍, അതേ എന്നാണ് ഉത്തരം, ഹൈദരബാദിലാണ് കുട്ടിപ്പട്ടാളത്തെ പഠിപ്പിക്കാന്‍ ടാബ് ഉപയോഗിക്കുന്നത്.

ഹൈദരാബാദിലെ
എസ്‌പെരെന്‍സ എന്ന പേരില്‍ അറിയപ്പെടുന്ന പ്രീ-സ്കൂള്‍ ശൃംഖലയാണ്
കുട്ടികള്‍ക്കു വേണ്ടി മാതാപിതാക്കള്‍ ടാബ്‌ വാങ്ങണമെന്നത് നിര്‍ബന്ധമാക്കിയത്. പ്ലേ സ്കൂള്‍ മുതല്‍ യു കെ ജി വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് ടാബ് നിര്‍ബന്ധമാക്കിയത്.

അതേസമയം, സ്ഥാപനത്തിന്റെ നീക്കത്തിനെതിരെ കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. കുട്ടികള്‍ ഈ ചെറുപ്രായത്തില്‍ ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്.
10, 000 രൂപയ്ക്ക് സ്ഥാപനം തന്നെയാണ് മാതാപിതാക്കള്‍ക്ക് ടാബ് ലഭിക്കുന്നത്.

മൊബൈല്‍ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ അടുത്തുനിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ടാബ് പോലുള്ള ഉപകരണങ്ങള്‍ നല്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :