ന്യൂഡല്‍ഹി|
aparna shaji|
Last Updated:
ഞായര്‍, 24 ഏപ്രില്‍ 2016 (15:05 IST)
വിദ്യാര്‍ഥികളുടെ പഠനപുരോഗതിക്കും കൊഴിഞ്ഞുപോക്കല്‍ തടയുന്നതിനുമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി അറിയിച്ചു. 200 ല്‍ പരം വിദ്യാര്‍ഥികളുടെ പഠനവിവരങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഈ സംവിധാനം രാജ്യത്താകമാനം നടപ്പിലാക്കുമെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വിദ്യാര്‍ഥികളുടെ പഠനവിവരങ്ങള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്രീയ വിദ്യാലയങ്ങളില്‍ നേരത്തേ പ്രാബല്യത്തില്‍ വരുത്തിയ ‘ശാലാ ദര്‍പ്പന്‍’ എന്ന പദ്ധതിയുടെ വികസിത രൂപമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കുട്ടികളുടെ പ്രവേശനവും പഠന പരോഗതിയും നിരീക്ഷിക്കുന്നതിനും, ശേഖരിക്കുന്നതിനും കേന്ദ്രസര്‍ക്കാരിനെ സഹായിക്കുന്നതിനാണ് പുതിയ ചൈല്‍ഡ് ട്രാക്കിങ് സംവിധാനം.
ഓണ്‍ലൈന്‍ വഴി സംവിധാനഥിന്റെ വിവരങ്ങള്‍ ദിവസേന പരിശോധിക്കുമെന്ന് സ്മൃതി ഇറാനി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ടീച്ചര്‍ എജുക്കേഷന്‍ സ്ഥാപനങ്ങള്‍ക്കുവേണ്ടി ഒരു പോര്‍ട്ടല്‍ ആരംഭിക്കുമെന്നും സ്‌കൂള്‍ പഠന നിലവാരം വിലയിരുത്തുന്നതിനായുള്ള ശാലാ സിദ്ധി പദ്ധതി രാജ്യത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം