അനുബന്ധ വാര്‍ത്തകള്‍
- Dhanashree Video: ഷുഗർ ഡാഡി ടീഷർട്ട് ഇട്ടത് കൊണ്ടായോ?, ഗാർഹീക പീഡനം, അവിഹിതം ചാഹലിന് മറുപടി മ്യൂസിക് വീഡിയോയിലൂടെ കൊടുത്ത് ധനശ്രീ
- വിവാഹം കഴിഞ്ഞിട്ടും നാലഞ്ച് സ്ത്രീകളുമായി അവിഹിതം, വേറൊരു പെണ്ണിനെ വീട്ടിൽ കേറ്റിയപ്പോൾ ഞാൻ ഇറങ്ങിപ്പോന്നതാണ്; വീണ്ടും ബാലയ്ക്കെതിരെ എലിസബത്ത്
- വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം, കാല് തല്ലിയൊടിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്കിയ ഭാര്യ അറസ്റ്റില്‍
- സംവിധായകനുമായി അവിഹിതബന്ധം, ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താനായി 75 ലക്ഷം ആവശ്യപ്പെട്ടു, രമ്യ കൃഷ്ണനെ പറ്റി അന്നുണ്ടായ വിവാദം!
- പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട്
അവിഹിതം അറിഞ്ഞ ഭര്‍ത്താവിന് ഉറക്കഗുളിക നല്കി തലയ്ക്ക് അടിച്ചുകൊന്നു: സമരം ചെയ്ത് കൊലപാതകം അയല്‍വാസിയുടെ തലയില്‍ വച്ചു
അയല്‍വാസിയായ കീര്‍ത്തി യാദവുമായി ധീരേന്ദ്രയ്ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
reena
അവിഹിതം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിന് ഉറക്കഗുളിക നല്കി തലയ്ക്ക് അടിച്ചുകൊന്ന യുവതി അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മെയ് 11രാത്രി ധീരേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ട്രാക്ടര്‍ മുതലാളിയായിരുന്ന ഇയാളെ ഭാര്യ റീന കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ കീര്‍ത്തി യാദവുമായി ധീരേന്ദ്രയ്ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് മുതലെടുത്ത് ഭര്‍ത്താവിന്റെ കൊലപാതകം അയല്‍വാസി നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ യുവതി ശ്രമിച്ചു. ഇതിനു വേണ്ടി അവര്‍ പോലീസില്‍ പരാതി നല്കി. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് പ്രതിഷേധം നടത്തി പോലീസിനെ കൊണ്ട് അയല്‍വാസിയെ അറസ്റ്റ് ചെയ്യിപ്പിച്ചു. എന്നാല്‍ റീനയുടെ വാദങ്ങള്‍ പോലീസ് വിശ്വസിച്ചില്ല.
പോലീസ് രഹസ്യമായി റീനയ്ക്ക് പിറകെ അന്വേഷണം നടത്തി. യുവാവിന്റെ മൃതദേഹം കിടന്നത് വീടിന് വെളിയിലെ കട്ടില് ഇല്ലായിരുന്നു എന്നാല്‍ വീടിനുള്ളിലും രക്തകറ കണ്ടെത്തി. പുറത്തുനിന്നുള്ളവരാണ് കൊലപാതകം നടത്തിയതെങ്കില്‍ വീടിനുള്ളില്‍ രക്തക്കറ എങ്ങനെ വരും എന്നായിരുന്നു പോലീസിന്റെ സംശയം. പിന്നാലെ റീനയുടെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചു. ഇതിലാണ് കാമുകനും ബന്ധവുമായ സതീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഒരു ദിവസം 60 തവണ സതീഷിനെ യുവതി വിളിച്ചു സംസാരിച്ചിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള രഹസ്യ ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടുപേരും കുറ്റം സമ്മതിച്ചു. രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബോധം കെടുത്തിയ ശേഷം മരത്തടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.