അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (10:38 IST)
തെന്നിന്ത്യന്‍ സിനിമകളിലെ മിന്നുന്ന സാന്നിധ്യമാണ് നടി രമ്യ കൃഷ്ണന്‍. ബാഹുബലിയുടെ വലിയ വിജയത്തോടെ ഇന്ത്യയെങ്ങും മികച്ച അഭിനേത്രി എന്ന പേരെടുക്കാന്‍ രമ്യ കൃഷ്ണനായി. എന്നാല്‍ ഇതിനെല്ലാം മുന്‍പെ പടയപ്പ എന്ന രജനീകാന്ത് ചിത്രത്തില്‍ രജനികാന്തിനെ പോലും സൈഡാക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ രമ്യ കൃഷ്ണനായി. ഇന്നും തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രമ്യാ കൃഷ്ണന്‍.
1983ല്‍ പുറത്തിറങ്ങിയ വെള്ളൈ മനസ് എന്ന സിനിമയിലൂടെയായിരുന്നു രമ്യാ കൃഷ്ണന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. വൈകാതെ തന്നെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.40 വര്‍ഷം നീണ്ടുകിടക്കുന്ന രമ്യാ കൃഷ്ണന്റെ കരിയറിനെ പക്ഷേ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു സംവിധായകന്‍ കെ എസ് രവികുമാറുമായുള്ള താരത്തിന്റെ പ്രണയം. ഇന്ന് അതെല്ലാം പഴം കഥകളായി മാറിയെങ്കിലും അക്കാലത്ത് വലിയ കോലാഹലം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു ഇരുവരുടെയും പ്രണയം.
1999ല്‍ കെ എസ് രവികുമാര്‍ പടയപ്പ സംവിധാനം ചെയ്ത സമയത്താണ് ഇരുവരുടെയും സൗഹൃദം വളരുന്നത്. പിന്നാലെ പട്ടാലി,പഞ്ചതന്ത്രം തുടങ്ങിയ സിനിമകളിലും കെ എസ് രവികുമാറിനൊപ്പം രമ്യാ കൃഷ്ണന്‍ പ്രവര്‍ത്തിച്ചു. അധികം വൈകാതെ ഈ സൗഹൃദം പ്രണയത്തിലേക്ക് മാറി. കെ എസ് രവികുമാര്‍ ഈ സമയത്ത് വിവാഹിതനായിരുന്നു എന്നതിനാല്‍ തന്നെ ഈ സൗഹൃദവും പ്രണയവുമെല്ലാം വലിയ വിവാദമായി മാറി. ഇതിനിടെ രമ്യാ കൃഷ്ണന്‍ ഗര്‍ഭിണിയായതായി വന്ന ഗോസിപ്പ് തമിഴ് സിനിമയെ തന്നെ പിടിച്ചുകുലുക്കി.
രമ്യാകൃഷ്ണന്‍ ഗര്‍ഭിണിയായെന്നും അതോടെ ആ ബന്ധം അവസാനിപ്പിക്കാന്‍ കെ എസ് രവികുമാര്‍ തീരുമാനിച്ചെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. ഗര്‍ഭം അലസിപ്പിക്കാനായി രമ്യാ 75 ലക്ഷം രൂപ രവികുമാറിനോട് ആവശ്യപ്പെട്ടെന്നും ഈ തുക രവികുമാര്‍ നല്‍കുകയും രമ്യാ കൃഷ്ണന്‍ ഗര്‍ഭഛിദ്രം നല്‍കിയെന്നും അക്കാലത്തെ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതൊന്നും തന്നെ 2 പേരുടെയും കരിയറിനെ മോശമായി ബാധിച്ചില്ല എന്നത് എടുത്ത് പറയേണ്ടതാണ്.
രവികുമാറുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് ശേഷം സംവിധായകന്‍ കൃഷ്ണ വംശിയെയാണ് താരം വിവാഹം ചെയ്തത്. 2003ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും റിത്വിക് വംശിയെന്ന ഒരു മകന്‍ ഈ ബന്ധത്തിലുണ്ട്.