ഭാര്യയുടെ വിദേശയാത്ര തടയാന്‍ ഭീകരവാദി എത്തുന്നുവെന്ന വിമാനത്താവളത്തിലേക്ക് സന്ദേശം; യുവാവ് അറസ്‌റ്റില്‍

  husband , police , bomb blast , wife , പൊലീസ് , യുവതി , നസീറുദ്ദീന്‍ , സന്ദേശം
ന്യൂഡല്‍ഹി| Last Modified ശനി, 17 ഓഗസ്റ്റ് 2019 (15:34 IST)
വിദേശയാത്ര മുടക്കാന്‍ ഭാര്യയെ ഭീകരവാദിയായി ചിത്രീകരിച്ച ഭര്‍ത്താവ് അറസ്‌റ്റില്‍. ചെന്നൈയിലെ ഒരു സ്വകാര്യ ഫാക്‍ടറിയില്‍ ജോലി ചെയ്യുന്ന നസീറുദ്ദീന്‍ (29) ആണ് ന്യൂഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന്റെ പിടിയിലായത്.

ഈ മാസം എട്ടിനാണ് നസീറുദ്ദീന്‍ വ്യാജസന്ദേശം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വിളിച്ചറിയിച്ചത്. ബോംബ് വെയ്‌ക്കാന്‍ ഭീകരസംഘടനയില്‍ പെട്ട ഒരു യുവതി എത്തുമെന്നായിരുന്നു സന്ദേശം. പരിശോധനയുടെ ഭാഗമായി എയര്‍പോര്‍ട്ട് അധികൃതര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്‌തു.

ലഭിച്ച സന്ദേശം വ്യാജമാണെന്ന് കൂടുതല്‍ പരിശോധനയില്‍ അധികൃതര്‍ക്ക് മനസിലായി. കോള്‍ വന്ന നമ്പറുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എത്തി നിന്നത് നസീറുദ്ദീന് മുന്നിലാണ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.

മികച്ച ജോലി തേടി ഭാര്യ ഗള്‍ഫിലേക്ക് പോകുകയാണെന്നും ഈ യാത്ര മുടക്കാനാണ് വ്യാജ ഫോണ്‍ സന്ദേശം നല്‍കിയതെന്നും ഇയാള്‍ മൊഴി നല്‍കി. നസീറുദ്ദീനെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :