ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി; ശ്വാസനാളി മുറിഞ്ഞ് യുവാവ് മരിച്ചു

 police , man , chinese kite , പൊലീസ് , പട്ടം , മാനവ് , കഴുത്ത്
ന്യൂഡല്‍ഹി| Last Modified ശനി, 17 ഓഗസ്റ്റ് 2019 (13:11 IST)
ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. സിവില്‍ എഞ്ചിനീയറായ മാനവ് ശര്‍മ (28) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ പസ്ചിം വിഹാര്‍ പ്രദേശത്താണ് സംഭവം.

വെള്ളിയാഴ്ച രക്ഷാബന്ധന്‍ ആഘോഷത്തിന് സഹോദരിമാർക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴിയാണ് അപകടത്തിൽപെട്ടത്. മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയതാണ് മരണകാരണമായത്.

പശ്ചിമ വിഹാര്‍ പ്രദേശത്തെ മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവെ ചില്ലുപൊടി പുരട്ടിയ പട്ടത്തിന്റെ കയറ് മാനവിന്റെ കഴുത്തില്‍ കുരുങ്ങി
ശ്വാസനാളി മുറിഞ്ഞു. ബൈക്കിള്‍ നിന്ന് വീണ മാനവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ ഐപിസി 304പ്രകാരം കേസെടുത്തു. വ്യാഴാഴ്ച മാത്രം പട്ടത്തിന്റെ ചരട് കുരുങ്ങി പരിക്കേറ്റ 8 പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 17 കേസുകള്‍ രജിസ്‌ട്രര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :