മൂന്നുപവന്‍റെ മാല സ്വന്തമാക്കാന്‍ വയോധികയെ ചെറുമകന്‍ ശ്വാസം മുട്ടിച്ച് കൊന്നു

 gold chain , police , woman , grandson , പൊലീസ് , ആശുപത്രി , സ്വര്‍ണം , മോഷണം
തൃശ്ശൂര്‍| Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (19:38 IST)
വയോധികയെ ശ്വാസം മുട്ടിച്ച് കൊന്ന് ആഭരണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ചെറുമകന്‍ പിടിയില്‍. തൃശൂർ കൊരട്ടിയ്‌ക്ക് സമീപം മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത്.

കൊല നടത്തിയ സാവിത്രിയുടെ ചെറുമകന്‍ പ്രശാന്തിനെ പൊലീസ് പിടികൂടി. സാവിത്രിയുടെ കൈവശമുണ്ടായിരുന്ന മൂന്ന് പവന്റെ മാല തട്ടിയെടുക്കാനാണ് യുവാവ് കൃത്യം നടത്തിയത്.

യുവാവിനെ പിടികൂടിയ പൊലീസ് മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്നും ആഭരണം കണ്ടെത്തി. സ്വര്‍ണം പണയപ്പെടുത്തി നാട് വിടാനായിരുന്നു പ്രശാന്തിന്റെ പദ്ധതി. സ്വകാര്യ ബസ് കണ്ടക്ടറാണ് പിടിയിലായ പ്രശാന്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :