1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hema Malini on karnataka Hijab

സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിനുള്ളതാണ്, സ്‌കൂളില്‍ യൂണിഫോം ഉണ്ട്, മറ്റുവസ്ത്രങ്ങള്‍ സ്‌കൂളിന് പുറത്തു ധരിക്കാം: ഹേമ മാലിനി

Hema Malini
സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിനുള്ളതാണെന്നും അവിടേക്ക് മതത്തെ വലിച്ചിഴയ്ക്കരുതെന്നും ബിജെപി എംപിയും നടിയുമായ ഹേമമാലിനി.  സ്‌കൂളില്‍ യൂണിഫോം ഉണ്ട്. അത് എല്ലാവര്‍ക്കും ബഹുമാനം ഉള്ളതാണ്. മറ്റുവസ്ത്രങ്ങള്‍ സ്‌കൂളിന് പുറത്തു ധരിക്കണമെന്നും ഹേമ മാലിനി പറഞ്ഞു. കര്‍ണാടകയില്‍ സ്‌കൂളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 
 
അതേസമയം സംഘര്‍ഷം കണക്കിലെടുത്ത് ബെംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23,253 പേര്‍ക്ക്; പരിശോധിച്ചത് 84,919 സാമ്പിളുകള്‍