1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Helicopter crash Tamil nadu

ഹെലികോപ്റ്റര്‍ ദുരന്തം: ഹെലികോപ്റ്ററില്‍ സഞ്ചരിച്ച 14പേരില്‍ 13 പേരും മരിച്ചു

Helicopter Crash
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ച 14പേരില്‍ 13 പേരും മരിച്ചു. അതേസമയം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയിലാണെന്നുള്ള റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പുതിയ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ ലഭിച്ചിരിക്കുന്ന വിവരപ്രകാരം ഒരാള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ലാന്‍ഡിങിന് തൊട്ടുമുന്‍പാണ് ദുരന്തമുണ്ടായത്. അത്യാധുനിക സംവിധാനങ്ങളുള്ള റഷ്യന്‍ നിര്‍മിത ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. മിസൈല്‍ പ്രതിരോധം അടക്കമുള്ള ഹെലികോപ്റ്റര്‍ തകരാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിക്കുകയാണ് സൈന്യം.
അടുത്ത ലേഖനം
മരക്കാരിനെയും കാവലിനെയും തകർ‌ക്കാൻ ആസൂത്രിത ശ്രമം: സാംസ്‌കാരിക നായകന്മാർ മിണ്ടുന്നില്ലെന്ന് സന്ദീപ് വാര്യർ