കൊവിഡിന് പിന്നാലെ കനത്ത മഴ: വെള്ളത്തിൽ മുങ്ങി മുംബൈ നഗരം

മുംബൈ| അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂലൈ 2020 (16:32 IST)
മുംബൈ: വെള്ളിയാഴ്‌ച രാവിലെ പെയ്‌ത അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ വിവിധഭാഗങ്ങൾ വെള്ളത്തിലായി. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു.മഴയെ തുടർന്ന് നഗരത്തിൽ ജലവിതരണം, വൈദ്യുതി എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ട്‌.

കനത്ത മഴയിൽ ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പ്രദേശവാസികൾ പുറത്തിറങ്ങരുതെന്നും അധികൃതർ ആനശ്യപ്പെട്ടു.

വെള്ളിയാഴ്‌ച മൂന്നുമണിക്കൂറോളം മഴ നീണ്ടു.കൊളാബയിൽ 57.7 മില്ലിമീറ്ററും സാന്തക്രൂസിൽ 11.4 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :