ഐപിഎല്ലിൽ തിരിച്ചെത്തിയാൽ കളിക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ: തുറന്നു പറഞ്ഞ് ശ്രീശാന്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂലൈ 2020 (12:12 IST)
ഐപിഎല്ലിൽ തിരിച്ചെത്താൻ സാധിക്കുകയാണെങ്കിൽ ഏത് ടീമിൽ കളിക്കാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി ശ്രീശാന്ത്.ഐപിഎല്ലിൽ തന്നെ ഏത് ടീം കളിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിലും തന്റെ ആദ്യ ചോയ്‌സ് മുംബൈ ഇന്ത്യൻസ് ആയിരിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയിൽ മുംബൈയിൽ കളിക്കാനാണ് ആഗ്രഹം.മുംബൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സച്ചിന്‍ ഉള്ളതിനാൽ മുംബൈക്കായി കളിക്കാൻ സാധിച്ചാൽ സച്ചിനൊപ്പം വീണ്ടും ഡ്രസ്സിംഗ് റൂം പങ്കിടാനും കൂടുതൽ പഠിക്കാനും സാധിക്കും.എംഎസ് ധോണിയുടെ കീഴിൽ ചെന്നൈക്ക് വേണ്ടിയും വിരാട് കോലിയുടെ ബാംഗ്ലൂരിന് വേണ്ടിയും കളിക്കാൻ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :