1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian covid vaccine

ഇന്ത്യ നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15ന് വിപണിയിലെത്തും; ജൂലൈ ഏഴിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും

Covid
ഇന്ത്യ നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15ന് വിപണിയിലെത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് ഇതിനായി പദ്ധതി ഇട്ടിരിക്കുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് മരുന്ന് നിര്‍മിക്കുന്നത്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവാണ് ഇക്കാര്യം അറിയിച്ചത്. 
 
ജൂലൈ ഏഴിനാണ് വാക്‌സില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കോവാക്‌സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വാക്‌സിന്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വച്ച് പ്രഖ്യാപനം നടത്തും.
അടുത്ത ലേഖനം
സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്നില്ല; മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍