ബാഴ്‌സലോണ|
അഭിറാം മനോഹർ|
Last Modified വെള്ളി, 3 ജൂലൈ 2020 (13:04 IST)
ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള കാരാർ തുടരാൻ സൂപ്പർ താരം മെസ്സി താത്‌പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. ക്ലബുമായുള്ള കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്‌റ്റേഷനായ കാഡെന സെര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.2021വരെയാണ് മെസ്സിക്ക് ബാഴ്‌സയുമായി കരാറുള്ളത്.
ജനുവരിയില്‍ ബാഴ്‌സ മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാര്‍വെര്‍ദയെ പുറത്താക്കിയതിനു കാരണം മെസ്സിയാണെന്ന് തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിൽ മെസ്സി അസംതൃപ്തനായിരുന്നെന്നാണ് റിപ്പോർട്ടുകൾ.കളിക്കാരുടെ സഹകരണമില്ലാത്തതുകൊണ്ടാണ് ബാഴ്‌സലോണയുടെ മുന്‍ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കേണ്ടിവന്നതെന്ന് ഫുട്‌ബോള്‍ ഡയറക്ടര്‍ എറിക് അബിദാലും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.
നിലവിൽ ലാ ലിഗ പോയിന്റ് പട്ടികയിൽ റയലിന് പിന്നിൽ നാലുപോയിന്റ് പിന്നിലാണ് ബാഴ്‌സ.വാര്‍വെര്‍ദയെ പുറത്താക്കൽ വിവാദത്തിലും നിലവിലെ ബാഴ്‌സ ടീമിന്റെ കാര്യത്തിലും മെസ്സി സന്തുഷ്ടനല്ലെന്നാണ് റിപ്പോർട്ടുകൾ.കൊവിഡ് പശ്ചാത്തലത്തിൽ മുൻനിര താരങ്ങളുടെ വേതനം കുറക്കാനുള്ള തീരുമാനത്തിനെതിരെയും മെസ്സി പരസ്യമായി രംഗത്തെത്തിയിരുന്നു.