അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമര്‍ദ്ദം ദുര്‍ബലമായി; കേരളത്തില്‍ ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ, കനത്ത കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
- മഴ കനക്കും: സംസ്ഥാനത്ത് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- തമിഴ്നാട്ടില്‍ പത്തുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട്; റെഡ് അലര്‍ട്ട് ഇല്ല
ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായി. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് ന്യൂനമര്‍ദ്ദം കരതൊട്ടിട്ടുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലകളിലും റെഡ് അലര്‍ട്ട് ഇല്ല. അതേസമയം ആന്ധ്രയുടെ തീരമേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിമുതല്‍ കനത്ത മഴ പെയ്യുകയാണ്.
അതേസമയം കേരളത്തില്‍ ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം മലയോരപ്രദേശങ്ങളില്‍ കൂടുല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.