1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Yellow Alert

ന്യൂനമര്‍ദ്ദം ദുര്‍ബലമായി; കേരളത്തില്‍ ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായി. അതേസമയം കേരളത്തില്‍ ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം മലയോരപ്രദേശങ്ങളില്‍ കൂടുല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് ന്യൂനമര്‍ദ്ദം കരതൊട്ടിട്ടുണ്ട്. 
അടുത്ത ലേഖനം
ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട്; റെഡ് അലര്‍ട്ട് ഇല്ല