ഇന്ന് ലോക മറവിരോഗ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:18 IST)
മറവി രോഗം വാര്‍ദ്ധക്യമാകുമ്പോള്‍ മാത്രം വരുന്ന രോഗമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ആ ചിന്താഗതി തീര്‍ത്തും തെറ്റാണ്. വാര്‍ദ്ധക്യത്തിലാണ് മറവിരോഗത്തിന് സാധ്യത കൂടുതലെങ്കിലും നമ്മുടെ ഇന്നത്തെ തിരക്കുപിടിച്ച ജീവിത രീതികളുടേയും അനാരോഗ്യകരമായ ചിട്ടകളുടേയും ഭാഗമായും ആളുകളെ മറവിരോഗം ബാധിക്കാറുണ്ട്.

മറവി ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് അറിയാമല്ലോ? അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും, സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന് ഉത്തമം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ്.

ഏറ്റവും ഉത്തമമായുള്ള ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസ് നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ മറവിരോഗം പിടിപെടാനുള്ള സാധ്യതയെ തള്ളുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇത് പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമേ ഫലപ്രദമാവൂ എന്നും ഇവര്‍ പറയുന്നു.

ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്ന ഒരു പുരുഷന് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യത 47 ശതമാനത്തോളം കുറവാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :