1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Harassment Sonepat Murder

സഹോദരിമാരെ പീഡിപ്പിച്ചശേഷം കീടനാശിനി കുടിപ്പിച്ചു കൊലചെയ്തു

Harassment
സോനേപ്പട്ട്: പ്രായപൂർത്തി ആകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കീടനാശിനി കുടിപ്പിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ സോനേപ്പട്ടിലാണു ക്രൂരമായ ഈ കൊലപാതകം നടന്നത്. പ്രതികളായ നാല് പേരെയും കുണ്ടലി പോലീസ് അറസ്റ്റ് ചെയ്തു.

 പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളെ പെൺകുട്ടികളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 25 വയസിനടുത്ത് പ്രായമുള്ള അതിഥി തൊഴിലാളികളാണ് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.  

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇവർ  പെൺകുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും മാതാവിനെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിച്ചു. പിന്നീട് കീടനാശിനി കുടിപ്പിച്ചു. ഇതിനിടെ കുട്ടികളെ പാമ്പ് കടിച്ചതാണെന്നു പറയണമെന്ന് ഇവർ മാതാവിനെ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. മറ്റെയാൾ ചിമിത്സയ്‌ക്കിടെയും മരിച്ചു.

എന്നാൽ കുട്ടികളെ പാമ്പ് കടിച്ചതാണെന്ന മാതാവിന്റെ മൊഴി ആശുപത്രി അധികാരികൾ വിശ്വസിച്ചില്ല. തുടർന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അരിഞ്ഞത്. കുട്ടികളുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിലും പീഡനവും കീടനാശിനി ഉള്ളിൽ ചെന്ന വിവരവും സ്ഥിരീകരിച്ചു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഓഹരിവിപണിയിൽ പണമൊഴുകുന്നു, 2021ൽ മാത്രം ഐപിഒ‌കളുടെ എണ്ണം 100 കടന്നേക്കും