1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Pregnant Edathala

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

Harassment
ആലുവ: പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവയ്ക്കടുത്ത് എടത്തല സ്വദേശിയായ പെൺകുട്ടിയെ തേവയ്ക്കൽ സ്വദേശിയായ യുവാവാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാവിന്റെ കൂട്ടുകാരിയുടെ മകനാണ് യുവാവ്.

ഏറെ നാളായി ഇയാൾ കുട്ടിയെ നിരന്തരം ദുരുപയോഗപ്പെടുത്തി വരികയായിരുന്നു എന്നാണു പെൺകുട്ടി മൊഴിനൽകിയത്. വയറുവേദനയ്ക്ക് ചികിത്സിക്കാൻ എത്തിയപ്പോഴാണ് കുട്ടി എട്ടു മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സിക്കാൻ എത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് യുവാവും മാതാവും പെൺകുട്ടിയുടെ ചെറിയ വീട്ടിലായിരുന്നു നാളുകളായി താമസിച്ചിരുന്നത്.

എന്നാൽ യുവാവിന്റെയും മകളുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നു എന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. പക്ഷെ പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം: ഹൈക്കോടതി