എച്ച് 3 എൻ 2 വ്യാപനം, പുതുച്ചേരിയിൽ സ്കൂളുകൾക്ക് 10 ദിവസം അവധി

അഭിറാം മനോഹർ| Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (18:58 IST)
രാജ്യത്ത് എച്ച് 3 എൻ 2 വ്യാപനം തുടരുന്നു. മഹാരാഷ്ട്രയിൽ എച്ച് 3 എൻ 2 ബാധിച്ച് ഒരാൾ മരണപ്പെട്ടു. ഇതുവരെ സംസ്ഥാനത്ത് മാത്രമായി 352 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലേത് ഉൾപ്പടെ 3 മരണങ്ങളാണ് ഇന്ത്യയിൽ എച്ച് 3 എൻ 2 മൂലം റിപ്പോർട്ട് ചെയ്തത്. ഹരിയാന,കർണാടക സംസ്ഥാനങ്ങളിലാണ് നേരത്തെ മരണം റിപ്പോർട്ട് ചെയ്തത്.

അതേസമയം എച്ച് 3 എൻ 2 വ്യാപിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽ സ്കൂളുകൾക്ക് 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാർച്ച് 16 മുതൽ മാർച്ച് 26 വരെയാണ് അവധി. പുതുച്ചേരിയിൽ മാർച്ച് 11 വരെ 79 ഇൻഫ്ളുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :