1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia ODI Series Schedule

India vs Australia ODI Series Schedule: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര എന്ന് മുതല്‍? മത്സരക്രമം ഇങ്ങനെ

പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്ത് ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ നയിക്കും

India vs Australia ODI Series Schedule
India vs Australia ODI Series Schedule: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് മാര്‍ച്ച് 17 വെള്ളിയാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഉച്ചയ്ക്ക് 1.30 മുതലാണ് മൂന്ന് മത്സരങ്ങളും. മാര്‍ച്ച് 17 ന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. മാര്‍ച്ച് 19 ഞായറാഴ്ച വിശാഖപട്ടണത്ത് രണ്ടാം ഏകദിനം നടക്കും. മാര്‍ച്ച് 22 ചെന്നൈയില്‍ മൂന്നാം ഏകദിനം. ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. പകരം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്ത് ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ നയിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഈ താരങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും !