1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ganapathi actor birthday today age

നടന്‍ ഗണപതിക്ക് ഇന്ന് പിറന്നാള്‍ ! പ്രായം എത്രയെന്ന് അറിയാമോ? അര്‍ജുന്‍ അശോകന്റെ ആശംസ

അര്‍ജുന്‍ അശോകന്‍
വിനോദയാത്ര എന്ന ചിത്രത്തിലെ പാലും പഴവും എന്ന പാട്ട് കേട്ടാല്‍ ആദ്യം മലയാളികളുടെ മനസ്സില്‍ ഗണപതി എന്ന കുട്ടി താരം അഭിനയിച്ച രംഗം ഓര്‍മ്മവരും. നടന്റെ ജന്മദിനമാണ് ഇന്ന്.
1995 മാര്‍ച്ച് 15ന് ജനിച്ച നടന് പ്രായം 28 വയസ്സ് ഉണ്ട്. ബാലതാരമായാണ് ഗണപതി സിനിമയിലെത്തിയത്. മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ഒരു പരസ്യചിത്രം ആണ് നടനെ വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിലേക്ക് എത്തിച്ചത്. പിന്നീട് ഗണപതിക്ക് തിരക്കുള്ള കാലമായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ ഗണപതി അഭിനയിച്ചു.
 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന സിനിമയിലൂടെയാണ് ഗണപതി അരങ്ങേറ്റം കുറിച്ചത്.
 
നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആദ്യമായി സംവിധാന ചിത്രമാണ് 'ജാന്‍.എ.മന്‍'.
 
ചങ്ക്സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Alia Bhatt Birthday: ആലിയ ഭട്ടിന് സർപ്രൈസ് ഒരുക്കി രൺബീർ, നടിയുടെ പ്രായം, പിറന്നാൾ വിശേഷങ്ങൾ