ഗുജറാത്തിൽ വോട്ടെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ : വോട്ടെണ്ണൽ എട്ടിന്

അഭിറാം മനോഹർ| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (12:57 IST)
ഗുജറാത്ത് നിയമസഭാ തിരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. 2 ഘട്ടങ്ങളിലായി 182 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.

ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 4.9 കോടി വോട്ടർമാർക്കായി 51,782 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്ന് ഡളിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :