17 വര്‍ഷത്തെ കൂട്ട്, രണ്ട് മക്കളുടെ അച്ഛന്‍, വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (10:09 IST)
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് കഠിന പരിശ്രമത്തിലൂടെ എത്തിയ നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായാണ് തുടക്കം. പിന്നീട് കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെ പ്രശാന്ത് സിനിമയിലെത്തി. രക്ഷിത്, മന്നവ് എന്നീ രണ്ടു കുട്ടികള്‍ ഉണ്ട് നടന്.ഷീബ എന്നാണ് പ്രശാന്തിന്റെ ഭാര്യയുടെ പേര്.

'17 വര്‍ഷത്തെ സഹവാസം... ഹാപ്പി ആനിവേഴ്‌സറി ഷീബപ്രശാന്ത്... നീ എന്റെ ഏകാന്തതയുടെ വെളിച്ചമാണ്.. എന്റെ ഹൃദയത്തിന്റെ പ്രണയം... എന്റെ മരുഭൂമിയിലെ മഞ്ഞ്.. എന്റെ പാട്ടിന്റെ ഈണം... എന്റെ രാജ്യത്തിന്റെ രാജ്ഞി.. ഒപ്പം എനിക്ക് നിന്നെ ഇഷ്ടമാണ് ഷീബച്ചീ... ശരി..ഇനി പോയി പാത്രം കഴുക്കിക്കോ...ഞാന്‍ നനഞ്ഞ തുണികള്‍ വിരിക്കട്ടെ... പിള്ളാരെ ..ഓടി പോയി എല്ലാം അടുക്കി വെക്ക്... മനോഹരമായ ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി'-പ്രശാന്ത് അലക്‌സാണ്ടര്‍ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :