ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി, ഒന്നാമതെത്തി റഷ്യ

അഭിറാം മനോഹർ| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (19:19 IST)
രാജ്യത്തേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ സൗദി അറേബ്യയേയും ഇറാഖിനെയും മറികടന്ന് റഷ്യ. എനർജി കാർഗോ ട്രാക്കറായ വോർടെക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രതിദിനം 9.46.000 ബാരൽ വീതമാണ് ഒക്ടോബറിൽ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തത്.

ഇതോടെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ 22 ശതമാനവും റഷ്യയിൽ നിന്നായി. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറഞ്ഞു. മൊത്തത്തിലുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയിൽ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ 5 ശതമാനം വർധനവാണുണ്ടായത്. റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ 8 ശതമാനത്തിൻ്റെ വർധനവും.

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് കുറഞ്ഞ വിലയിൽ ക്രൂഡ് വാഗ്ദാനം ചെയ്തതോടെയാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർധിച്ചത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില്‍താഴെമാത്രമായിരുന്നു 2021ല്‍ റഷ്യയിൽ നിന്നുള്ള ഇറക്കുമതി വിഹിതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :