1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso case against youth

വിവാഹവാഗ്ധാനം നൽകി 17 കാരിയെ പീഡിപ്പിച്ചു, കാമുകനടക്കം 13 പേർക്കെതിരെ പോക്സോ കേസ്

Pocso
വിവാഹവാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കാമുകനടക്കം 13 പേർക്കെതിരെ പോലീസ് കേസെടുത്തു. കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. പോക്സോ നിയമപ്രകാരം കാാസർകോട് വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
 
വിവാഹവാഗ്ദാനം നൽകി കാമുകനായ അറഫാത്ത് ആദ്യം പീഡിപ്പിച്ചുവെന്നും പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയെ ജൂലായ് 31ന് കാണാതായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെ കുട്ടി ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തി. ഈ സംഭവം ആവർത്തിച്ചപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
 
കാസർകോടിന് പുറമെ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗുജറാത്തിൽ വോട്ടെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ : വോട്ടെണ്ണൽ എട്ടിന്