കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 3 നവംബര്‍ 2022 (11:12 IST)
പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.ടി.പി.രാജീവനിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍.
വി.എ ശ്രീകുമാറിന്റെ വാക്കുകളിലേക്ക്
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'- അസാധ്യമായ എഴുത്തായിരുന്നു. ജന്മനാടാണ് ടി.പി രാജീവന് പാലേരി. അവിടെ നിന്നും ആ നാടിന്റെ ഉയിരും ഉശിരുമുള്ള സത്യകഥ എഴുതി അദ്ദേഹം. കോട്ടൂരിലാണ് അദ്ദേഹം ജീവിച്ചത്. 'കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' സ്വന്തം ദേശത്തിന്റെ ആത്മാംശത്തിന്റെ മറ്റൊരു ജീവചരിത്രവുമാണ്. സ്വന്തം ദേശത്തെ എഴുതുക എന്നാല്‍ സ്വയം എഴുതുക എന്നു തന്നെയാണ്. രണ്ടും സിനിമകളായി നാം കണ്ടു. ഇരു നോവലുകളും വായിച്ചവരെ സംബന്ധിച്ച് സാഹിത്യം എന്ന നിലയില്‍ ആ അനുഭവം മറ്റൊന്നായിരിക്കും. കവിയും നോവലിസ്റ്റും സാമൂഹ്യ വിമര്‍ശകനുമായി എക്കാലത്തേയും ധന്യമാക്കിയ ടി.പി രാജീവന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത സങ്കടത്തോടെ കേട്ടു. മലയാള സാഹിത്യത്തെ ജീവിക്കുന്ന കാലത്തിനു മുന്നിലേയ്ക്കു കൊണ്ടുപോയ പ്രിയ എഴുത്തുകാരന് പ്രണാമം