ഇന്ത്യ ഫൈനൽ കളിക്കും, എതിരാളികൾ ന്യൂസിലൻഡ്: പ്രവചനവുമായി മിതാലി രാജ്

അഭിറാം മനോഹർ| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (19:14 IST)
ടി20 ലോകകപ്പിലെ പോരാട്ടങ്ങൾ ആവേശകരമായി മുന്നേറുന്നതിനിടെ ആരൊക്കെ തമ്മിലായിരിക്കും മത്സരമെന്ന് പ്രവചിച്ച് ഇന്ത്യയുടെ ഇതിഹാസ വനിതാ താരം മിതാലി രാജ്. സെമിയിൽ ഏതെല്ലാം ടീമുകളായിരിക്കും എത്തുക എന്നും താരം പ്രവചിക്കുന്നു.

ഇന്ത്യ, ന്യൂസിലൻഡ്,ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് അല്ലെങ്കിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ എന്നിവരാകും സെമിയിലെത്തുക. ഫൈനലിലേക്ക് ഇന്ത്യയും ന്യൂസിലൻഡും യോഗ്യത നേടും. മിതാലി രാജ് പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :